USALatest NewsNews

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് സെനറ്റ് നേതാവ് മിച്ച് മക്കോണൽ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് സെനറ്റ് നേതാവ് മിച്ച് മക്കോണൽ. സിറിയയിൽ നിന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതും തുടർന്ന് തുർക്കി കുർദുകൾക്കെതിരെ സൈനിക നടപടി ആരംഭിച്ചതും നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ ദു:സ്വപ്‌നമാണ്. മിച്ച് മക്കോണൽ പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇന്ന് നിശബ്ദ പ്രചാരണം; നാളെ വിധിയെഴുത്ത്

വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിൽ സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് മിച്ച് മക്കോണൽ പറഞ്ഞു. തീരുമാനം തന്ത്രപരമായി സംഭവിച്ച ഗുരുതര പിഴവാണെന്നും അത് തീവ്രവാദത്തെ അമേരിക്കൻ തീരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു.

അമേരിക്കൻ സൈന്യം സിറിയയിൽ നിന്ന് പിൻവാങ്ങിയത് മേഖലയിൽ റഷ്യയുടെയും ഇറാന്റെയും സ്വാധീനം വർധിക്കാൻ അവസരം നൽകുമെന്ന് മക്കോണൽ കുറ്റപ്പെടുത്തി. തുർക്കിയുടെ നിയമപരമായി നിലനിൽക്കുന്ന സുരക്ഷാ ആശങ്കകളെ ബഹുമാനിച്ചുകൊണ്ടുതന്നെ അവരെ തല്ലിയും തലോടിയും നിലക്കുനിർത്തുകയാണ് വേണ്ടതെന്ന് മിച്ച് മക്കോണൽ പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിനും മറ്റ് തീവ്രവാദികൾക്കുമെതിരായ അമേരിക്കയുടെ നിലപാടിന് തീരുമാനം തിരിച്ചടിയാകുമെന്നും മിച്ച് മക്കോണൽ വാഷിങ്ടൺ പോസ്റ്റിലെഴുതിയ ലേഖനത്തിൽ പറഞ്ഞു.

ALSO READ: കമലേഷ് തിവാരി ജീവിച്ചത് താലിബാൻ ഭരണത്തിന്റെ കീഴിലല്ല; പ്രതികരിച്ചാൽ അസഹിഷ്ണുതയെന്ന് ഉച്ചത്തിൽ നിലവിളിക്കുന്ന സമൂഹമാണ് ചുറ്റും; കപട സാംസ്‌കാരിക ‘നായ’കർക്കെതിരെ തുറന്നടിച്ച് മാധ്യമ പ്രവർത്തകൻ

റിപ്പബ്ലിക്കൻ പാർട്ടിയിലെ തലമുതിർന്ന നേതാവായ മിച്ച് മക്കോണൽ പക്ഷെ ലേഖനത്തിലൊരിടത്തും ട്രംപിന്റെ പേര് പരാമർശിക്കുന്നില്ല. അതേസമയം, അമേരിക്ക, സിറിയയിൽ പരിമിതമായ സൈന്യത്തെ നിലനിർത്തുകയും വേണം. ഇത്തരത്തിലുള്ള കലാപങ്ങൾ കൊണ്ട് വലയുന്ന പശ്ചിമേഷ്യൻ മേഖലയിലുള്ള സഖ്യകക്ഷികളുമായി അടുത്ത് പ്രവർത്തിക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്നും മിച്ച് മക്കോണൽ നിർദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button