കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പേര്‍ട്ട് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം കൈപ്പറ്റുന്ന തട്ടിപ്പ് സംഘം വ്യാപകമായതായി അധികൃതർ. ഇത്തരക്കാരുടെ വലയില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സിയാല്‍ മുന്നറിയിപ്പ് നല്കി. സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി ഒഴിവുണ്ടെന്ന് കാട്ടി ഒട്ടേറെ ഏജന്‍സികള്‍ പരസ്യം നൽകുന്നുണ്ട്. അഭിമുഖത്തിനായി പരിഗണിക്കണമെങ്കില്‍ നിശ്ചിത തുകയും ആവശ്യപ്പെടുന്നുണ്ട്. ഇത്തരം ഏജന്‍സികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സിയാലിലോ ഉപസ്ഥാപനങ്ങളിലോ ഒഴിവില്ല. ഒഴിവുകള്‍ ഉണ്ടായാല്‍ അത് സിയാലിന്റെ വെബ്സൈറ്റിലും പത്രത്തിലും പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments