ന്യൂയോര്‍ക്ക് : ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ അമേരിക്കയിലും ഇന്ത്യയിലുമായി നാലു വര്‍ഷമായി തിരഞ്ഞുവരുന്ന ഇന്ത്യന്‍ യുവാവിനെ കുറിച്ച് വിവരം നല്‍കിയാല്‍ വന്‍ പ്രതിഫലം.
ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍, അഹമ്മദാബാദില്‍ നിന്നുള്ള ബദ്രേഷ് കുമാര്‍ പട്ടേലിനെ (29) കണ്ടെത്തുന്നവര്‍ക്കോ വിവരം നല്‍കുന്നവര്‍ക്കോ ആണ് എഫ് ഐ ബി ഉയര്‍ന്ന പ്രതിഫലം നല്‍കുന്നത്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലം 100,000 ഡോളറാക്കി ഉയര്‍ത്തിയതായാണ് എഫ്ബിഐയുടെ അറിയിച്ചിരിക്കുന്നത്
അമേരിക്കയിലെ പത്തു പേരടങ്ങുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിലാണു പട്ടേലിന്റെ സ്ഥാനം. മേരീലാന്റ് ഹാന്‍ ഓവര്‍ ഡങ്കിന്‍ ഡോണറ്റ് സ്റ്റോറിലെ ജീവനക്കാരായിരുന്നു പട്ടേലും ഭാര്യ പലേക്കും (21). 2015 ഏപ്രില്‍ 12നാണു ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ ഡോണറ്റ് സ്റ്റോറിനു പിറകില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിരുന്നു.
നൈറ്റ് ഷിഫ്റ്റിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഡോണറ്റ് സ്റ്റോറിന്റെ അടുക്കളയിലേക്ക് രണ്ടുപേരും ഒന്നിച്ചു പോയതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. യാതൊരു ഭാവഭേദവും ഇല്ലാതെ പട്ടേല്‍ തിരിച്ചെത്തി സമീപത്തുള്ള അപാര്‍ട്‌മെന്റില്‍ നിന്നും ടാക്‌സിയില്‍ ന്യൂവാക്ക് വിമാനത്താവളത്തിനു സമീപമുള്ള ഹോട്ടലിലെത്തുന്നതും ക്യാമറയിലുണ്ട്. ഇതിനു ശേഷം പട്ടേലിനെ കുറിച്ച് ഒരു വിവരവും പൊലീസിനില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് എഫ്ബിഐ പുതിയ അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.
Post Your Comments