Education & Career

എന്‍ഡുറന്‍സ് ടെസ്റ്റ്

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (നേരിട്ടുള്ള നിയമനം-കാറ്റഗറി നം 582/17 തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങള്‍ കാറ്റഗറി നം. 584/17, 585/17) തസ്തികകളുടെ 2019 ജനുവരി 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എന്‍ഡുറന്‍സ് ടെസ്റ്റ് ഒക്‌ടോബര്‍ 23, 24 തീയതികളില്‍ രാവിലെ ആറു മുതല്‍ നടക്കും. ജി.എം.എല്‍.പി സ്‌കൂള്‍ പുത്തൂര്‍ കോട്ടക്കല്‍, മലപ്പുറം ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും പരിശീലന കേന്ദ്രത്തിന്റെ പേരോ, ലോഗോയോ പതിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്. പരീക്ഷാദിവസം പുത്തൂര്‍ ജങ്ഷന്‍-ചെനയ്ക്കല്‍ ബൈപ്പാസ് റോഡില്‍ രാവിലെ ആറു മുതല്‍ 11.30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

shortlink

Post Your Comments


Back to top button