ചാരുംമൂട്: പുതുതലമുറയില്‍ കരുണയും സഹാനുഭൂതിയുമൊക്കെ കുറഞ്ഞ് വരുന്നുവെന്നാണ് കാലങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ പുതുതലമുറയുടെ ഹൃദയത്തില്‍ നന്മയുടെ തിരിനാളം കെട്ടടങ്ങിയിട്ടെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ കണ്ടറിഞ്ഞിട്ടുമുണ്ട്. അത് തെളിയിക്കുകയാണ് ചാരുംമൂടില്‍ നടന്ന ഒരു സംഭവം.
വാക്കുകള്‍ കൊണ്ടല്ല പ്രവൃത്തിയിലൂടെയാണ് കരുണ കാണിക്കേണ്ടത് എന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. റോഡിലെ വെള്ളക്കെട്ടില്‍ വീണ അംഗപരിമിതനായ യാചകനെ സഹായിച്ചാണ് ഇവര്‍ മാതൃകയായത്. ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനിലാണ് സംഭവം. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ അകപ്പെട്ടുപോയ കാലുകളില്ലാത്ത യാചകനെ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടുത്തുകയായിരുന്നു.
കാലുകള്‍ നഷ്ടപ്പെട്ട തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ കൈകള്‍ കുത്തിയാണ് റോഡിലൂടെ നടന്നിരുന്നത്. യാചകന്‍ വെള്ളക്കെട്ടില്‍ അകപ്പെട്ടത് കണ്ടിട്ടും സഹായിക്കാന്‍ മുതിര്‍ന്നവര്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന താമരക്കുളം വിവിഎച്ച്എസ്എസ്‌ലെ വിദ്യാര്‍ത്ഥികള്‍ യാചകനെ വെള്ളക്കെട്ടില്‍ നിന്നും പൊക്കിയെടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
Post Your Comments