കാശ്മീർ: കാശ്മീരിൽ ക്രമസമാധാന നില മെച്ചപ്പെടും വരെ കുത്തിയിരിപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങൾക്ക് നിയന്ത്രണവുമായി പൊലീസ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന്റെ പിന്നാലെ ശ്രീനഗറിൽ ഒരു കൂട്ടം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ALSO READ: വനിതാ കമ്മീഷന്‍ അദ്ധ്യക്ഷക്ക് വധഭീഷണി; സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
പ്രതിഷേധം ശക്തമയതോടെ സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കണ്ട സാഹചര്യം ഉണ്ടായി. ഈ സാഹചര്യത്തിലാണ് ഡിജിപി ദിൽബാഗ് സിങ് നിലപാട് വ്യക്തമാക്കിയത്.കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സമരത്തിൽ സ്ത്രീകൾ ഉയർത്തിയ പ്ലക്കാർഡുകളിലെ ആവശ്യങ്ങൾ ക്രമ സമാധാന നിലയെ കാര്യമായി ബാധിക്കും എന്ന് മുന്നിൽ കണ്ടാണ് അവരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് ജമ്മു കശ്മീർ പൊലീസ് തലവനായ ദിൽബാഗ് സിങ് പറഞ്ഞു.
ALSO READ: എയർപോർട്ട് എക്സ്പോ 2020: ആവേശകരമായ സംഗീത പരിപാടിയോടെ കൗണ്ട്ഡൗൺ തുടങ്ങും
Post Your Comments