ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1964ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തെങ്കിലും അത് നടപ്പിലാക്കിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിലെ ഭിന്നത മൂലം 1964ല്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഉന്നതനാ ഒരു നേതാവ് അസ്വസ്ഥനായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്നും പാര്‍ലമെന്റില്‍ അത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നുമായിരുന്നു ആവശ്യം. എന്നാൽ ഈ തീരുമാനം പിന്നെയും നീട്ടിവയ്ക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ 70 വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തിന് വേണ്ടി ജീവന് വീരമൃത്യു വരിച്ച ജവാന്മാര്ക്കും പോലീസുകാര്‍ക്കും വേണ്ടി ഒരു സ്മാരകം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും എന്നാല്‍ 5 വര്‍ഷത്തിനിടയില്‍ ബിജെപി സര്‍ക്കാര്‍ ആ കടമ നിര്‍വഹിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments