Latest NewsIndiaNews

പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഒവൈസി; വീഡിയോ കാണാം

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നൃത്തം ചെയ്ത് ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി. വ്യാഴാഴ്ച ഔറംഗബാദിലെ റാലിക്കിടെയായിരുന്നു സംഭവം.

പൈഠാന്‍ ഗേറ്റിലെ പ്രചാരണ പരിപാടിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വേദിയില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ പടിക്കെട്ടില്‍ നിന്നാണ് ഒവൈസി ചുവടുവെച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്ത് വിട്ട വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയായിരുന്നു.

പ്രചാരണപരിപാടിയില്‍ മോദി സര്‍ക്കാരിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഒവൈസി ഉന്നയിച്ചത്. 1993ലെ ബോംബ് സ്ഫോടനത്തിലെ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നും ഒവൈസി പറഞ്ഞു. കുറ്റക്കാര്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടുവെന്നും യാക്കൂബ് മേമനെ തൂക്കിക്കൊന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞെങ്കിലും തനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ജസ്റ്റിസ് ശ്രീ കൃഷ്ണാ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ നീതി ലഭ്യമാക്കുമോ എന്നതാണെന്നും അതേക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടുന്നില്ലെന്നില്ലെന്നും ഒവൈസി പറഞ്ഞു. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് എ.ഐ.എം.ഐ.എം. മത്സരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button