ന്യൂഡൽഹി: മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തില്‍ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിംഗ് താരവും ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവുമായ അഭിനവ് ബിന്ദ്രയ്‌ക്കെതിരെ വിമർശനവുമായി ബോക്സിംഗ് താരം മേരി കോം. അദ്ദേഹം അദ്ദേഹത്തിന്റെ പണി ചെയ്യട്ടെയെന്നും ബോക്സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കില്‍ അഭിപ്രായം പറയരുതെന്നും മേരി കോം പറയുകയുണ്ടായി. ബോക്സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയന്റ് സമ്പ്രദായത്തെക്കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. അതുകൊണ്ടുതന്നെ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും മേരി കോം കൂട്ടിച്ചേർത്തു.
Read also: പരീക്ഷ കോപ്പിയടി: കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതിപ്പിച്ച് കോളജ് അധികൃതര്‍
എന്താണ് അവരുടെ ഉദ്ദേശം എന്ന് എനിക്കറിയില്ല. പ്രശസ്തിയാണ് ലക്ഷ്യമെങ്കില്‍ അതില്‍ എനിക്കൊന്നും പറയാനില്ല. ഒളിംപിക്സിന് ആരെ അയക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബോക്സിംഗ് ഫെഡറേഷന്‍ ആണ്. അവര്‍ തീരുമാനിക്കട്ടെയെന്നും മേരി കോം വ്യക്തമാക്കി. ഫെഡറേഷന്‍ ആവശ്യപ്പെട്ടാല്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ തയാറാണെന്നും മേരി കോം അറിയിച്ചു.
Post Your Comments