തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ മകനെതിരെ ഉന്നയിച്ചത് ആരോപണമല്ല വസ്തുതയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത് അസ്വാഭാവികമാണ്. സര്‍വകലാശാല അദാലത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് കരുതുന്നില്ല. തെറ്റാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും ആ തെറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ യു.ഡി.എഫില്‍ നിന്നാണ് വന്നത്. അതിന്റെ ദൂഷ്യങ്ങള്‍ ചിലപ്പോള്‍ കാണുമെന്നും ജലീൽ പറയുകയുണ്ടായി.
Read also: മോഷണത്തിനിടെ ഭയന്നുവിറച്ച വൃദ്ധയ്ക്ക് ഉമ്മ നൽകുന്ന കള്ളൻ: വൈറലാകുന്ന വീഡിയോ കാണാം
അദ്ദേഹത്തിന്റെ മകന്‍ 608 റാങ്കുകാരനാണ്. അഭിമുഖത്തില്‍ കൂടുതൽ മാർക്ക് ലഭിച്ചതും അദ്ദേഹത്തിനാണ്. പി.എസ്.സി പരീക്ഷയില്‍ എഴുത്തു പരീക്ഷയുടെ അനുപാതത്തിലല്ല അഭിമുഖത്തില്‍ മാര്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അതില്‍ അസ്വാഭാവികത ഉണ്ടെന്നും നേരത്തെ ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
Post Your Comments