Latest NewsNewsIndia

പുതിയ 1000 രൂപ നോട്ട് പുറത്തിറക്കിയെന്ന വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥയിതാണ്

മുംബൈ : പുതിയ 1000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയതായി ചിത്രങ്ങള്‍ സഹിതമുള്ള വാർത്ത സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മഹാത്മാ ഗാന്ധി പുഞ്ചിരിക്കുന്ന ചിത്രവും വലതു വശത്ത് ഗ്രീന്‍ സ്ട്രിപ്പും ഉള്‍പ്പെടെയുള്ള നോട്ടിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. എന്നാൽ ഇത് സത്യമല്ല, വ്യാജമായ വാർത്തകളാണ് പ്രചരിക്കുന്നത്. ഒരു ചിത്രകാരന്റെ ഭാവനയില്‍ തയ്യാറാക്കിയ 1000 രൂപ നോട്ടാണിത്. ചിത്രത്തിന്റെ വലതു ഭാഗത്ത് മുകളിലായി Artistic Imagination(ചിത്രകാരന്റെ ഭാവന) എന്ന് എഴുതിയിട്ടുള്ളതിനാൽ സംഭവം വ്യാജമാണെന്നു വ്യക്തം. അതോടൊപ്പം തന്നെ റിസര്‍വ് ബാങ്ക് വെബ്‌സൈറ്റിലും പുതിയ 1000 രൂപ നോട്ട് പുറത്തിറക്കിയെന്ന വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല.

Also read : തുലാവര്‍ഷം കനക്കുന്നു, ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കേരളത്തില്‍ യെല്ലോ അലര്‍ട്ട്

നേരത്തെ 2000 രൂപ നോട്ട് പിന്‍വലിക്കുന്നുവെന്നും,പകരം 1000 രൂപ നോട്ട് പുറത്തിറക്കുന്നതായുമുള്ള വ്യാജ സന്ദേശവും പ്രചരിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു തീരുമാനവും നിലവില്‍ എടുത്തിട്ടില്ലെന്നു ആർബിഐ വ്യക്തമാക്കുന്നു.എല്ലാ വിവരങ്ങളും ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആര്‍ബിഐ കമ്യൂണിക്കേഷന്‍ വിഭാഗം സിജിഎം യോഗേഷ് ദയാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button