തിരുവനന്തപുരം: മാര്‍ക്ക്ദാന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ”ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ ഇല്ലെന്ന് ഈ ശുംഭന് അറിയില്ലേ? ‘എന്നായിരുന്നു മുരളീധരന്റെ ചോദ്യം. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍രാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തിലായിരുന്നു മന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ച് മുരളീധരന്‍ രംഗത്തെത്തിയത്.
ജലീല്‍ ഇടപെട്ട് ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കുമെല്ലാം മാര്‍ക്കും ജോലിയും ഉറപ്പാക്കുകയാണെന്നും മാര്‍ക്കു ദാനം വിവാദമായപ്പോള്‍ കണ്ടെത്തിയ പിടിവള്ളിയാണ് രമേശ് ചെന്നിത്തലയുടെ മകനെതിരായ ആരോപണമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. ഐഎഎസ് പരീക്ഷയില്‍ മോഡറേഷന്‍ സംവിധാനം ഇല്ലെന്ന കാര്യം പോലും അറിയാത്തയാളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പു ഭരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ജലീല്‍ മോഡറേഷന്‍ നല്‍കി ജയിപ്പിച്ച എന്‍ജിനിയര്‍മാരാണ് നാളെ നാട്ടില്‍ പാലങ്ങളും മറ്റുും പണിയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.
എംജി സര്‍വകലാശാലയിലെ മാര്‍ക്കു ദാനം വിവാദമായപ്പോള്‍ മന്ത്രി കെടി ജലീല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്റെ സിവില്‍ സര്‍വീസ് വിജയത്തെ വിമര്‍ശിച്ചിരുന്നു. എഴുത്തുപരീക്ഷയില്‍ പിന്നിലായിരുന്ന രമേശ് ചെന്നിത്തലയുടെ മകന്‍ അഭിമുഖത്തില്‍ മുന്നിലെത്തിയതിനെക്കുറിച്ചായിരുന്നു ജലീലിന്റെ ആരോപണം. ഇതിനായി രമേശ് ചെന്നിത്തല ഇടപെട്ടെന്നായിരുന്നു കെ.ടി ജലീല്‍ പറഞ്ഞത്.
Post Your Comments