Latest NewsIndiaBollywoodNews

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍

മുംബൈ: പ്രശസ്‌ത ചലച്ചിത്ര താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോന്‍ ബനേഗ ക്രോര്‍പതി അധികൃതര്‍ വ്യക്തമാക്കി. സോണിയില്‍ സംപ്രേഷണം ചെയ്യുന്ന കോന്‍ ബനേഗ ക്രോര്‍പതിയുടെ ഷൂട്ടിങ്ങിനിടെ അസുഖ ബാധിതനായ ബച്ചനെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അധികൃതര്‍ മുന്നോട്ട് വന്നത്.

ALSO READ: മാർക്ക് ദാനം ഉന്നതന്റെ മകനെ ജയിപ്പിക്കാൻ, ആദ്യം അപേക്ഷ നല്‍കിയത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയുടെ അയല്‍വാസി; നിർണ്ണായക വിവരങ്ങൾ പുറത്ത്

ഈ ആഴ്ച പരിപാടിയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നില്ലെന്നും ബച്ചന്‍ റെഗുലര്‍ ചെക്കപ്പിനായാണ് ആശുപത്രിയില്‍ പോയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ പ്രമാണിച്ച് ചിത്രീകരണ പരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ALSO READ: മുറിച്ചുമാറ്റുകയല്ല ഇത്തരം ‘മരങ്ങളെ’ പിഴുതെറിയുകയാണ് വേണ്ടതെന്ന് എഴുത്തുകാരൻ മനോജ് വെള്ളനാട്

നിലവില്‍ നാല് ഹിന്ദി സിനിമകളില്‍ ബച്ചന്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ കര്‍വ്വചൗഥ ആഘോഷത്തിന്റെ ഭാഗമായി ആശംസകള്‍ അറിയിച്ച് അദ്ദേഹം ഭാര്യ ജയയുടെ ചിത്രം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ബച്ചന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഗുരുതരമായ യാതൊരു പ്രശ്‌നവും അദ്ദേഹത്തിന് ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button