പനാജി: വിമാനത്തിനുള്ളില്‍ ഭീകരനുണ്ടെന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരൻ പിടിയിൽ. ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനത്തിലെ സിയ ഉള്ഹാഖ് എന്ന യാത്രക്കാരനെയാണ് ഗോവയിലെ ഡാബോലിം വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തത്. സ് പെഷല്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് സ്വയം വിശേഷിപ്പിച്ച ഇയാള്‍ വിമാനത്തില്‍ ഭീകരനുണ്ടെന്ന് യാത്രക്കാരോട് പറഞ്ഞതോടെ എല്ലാവരും പരിഭ്രാന്തിയിലായി.
Also read : സംസ്ഥാനത്ത് മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു
എയര്‍ഇന്ത്യ ജീവനക്കാരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടിയ ഇയാളെ പിന്നീട് എയര്‍പോര്‍ട്ട് പോലീസിന് കൈമാറി. ഇയാള്‍ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നും, ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബിഹേവിയര്‍ ആന്‍ഡ് അലൈഡ് സയന്‍സില്‍ ഇയാള്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം പനാജിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോളജി ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയറില്‍ ഇയാളെ അഡ്മിറ്റ് ചെയ്തിരിക്കുന്നു.
Post Your Comments