ലഖ്നൊ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട ഹിന്ദുസമാജ് പാര്‍ട്ടി നേതാവിന്റെ മൃതദേഹം സംസ്കരിക്കാതെ ബന്ധുക്കള്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. അതെ സമയം സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. യുപി ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ വെള്ളിയാഴ്ച കമലേഷ് തിവാരിയുടെ വീട് സന്ദര്‍ശിച്ച് മടങ്ങിയിരുന്നു. കുടുംബത്തിന് സുരക്ഷയൊരുക്കുന്നതിന് പുറമേ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യാനും ഉപമുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ചയാണ് കമലേഷ് തിവാരിയുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കിയത്. യുപിയിലെ സീതാപൂരില്‍ മൃതദേഹമെത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.കുടുംബത്തിലെ രണ്ട് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം തീകൊളുത്തുമെന്നുമാണ് ഭാര്യയുടെ ഭീഷണി. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വീടിന്റെ മുകളിലത്തെ നിലയിലുള്ള ഓഫീസില്‍ ഇരുന്ന് അജ്ഞാതരോട് ഭര്‍ത്താവ് സംസാരിച്ചിരുന്നുവെന്നും അതേ സമയം തൊട്ടപ്പുറത്തെ മുറിയില്‍ ഉണ്ടായിരുന്നു.
എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം സംഭാഷണമില്ലാതായെന്നും നോക്കിയപ്പോള്‍ ഭര്‍ത്താവ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണാനെത്തിയവര്‍ മുറിയിലുണ്ടായിരുന്നില്ലെന്നും ഭാര്യ പോലീസില്‍ സമര്‍പ്പിച്ചിരുന്നു.2016ല്‍ മുഹമ്മദ് മുഫ്തി നയീം കസ്മി, ഇമാം മൗലാന അന്‍വാറുല്‍ ഹഖും ചേര്‍ന്ന് ഭര്‍ത്താവിന്റെ തലക്ക് 1.5 കോടി വിലയിട്ടിരുന്നു. ഈ ഗൂഡാലോചനയുടെ ഭാഗമായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നാണ് ഭാര്യ ആരോപിക്കുന്നത്.
ഹിന്ദുസമാജ് പാര്‍ട്ടി പ്രസിഡന്റ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അല്‍ഹിന്ദ് ബ്രിഗേഡ് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കമലേഷ് ഇസ്ലാമിനെയും മുസ്ലിങ്ങളെുയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കുടുതല്‍ പുറത്തുവരാനുണ്ടെന്നുമുള്ള അല്‍ഹിന്ദ് ബ്രിഗേഡിന്റെ പേരിലുള്ള വാട്സ്‌ആപ്പ് മെസേജുകളാണ് വ്യാപകമായി പ്രചരിക്കുന്നത്.
Post Your Comments