ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ യോഗി സര്‍ക്കര്‍ പരാജയപ്പെട്ടുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിന് പിന്നാലെയായിരുന്നു പ്രതികരണം. സംസ്ഥാനത്തെ പ്രധാന കുറ്റകൃത്യങ്ങളുടെ വാര്‍ത്താ തലക്കെട്ടുകളും ട്വിറ്ററിൽ പങ്കുവെച്ചു. ഇതിലെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു കമലേഷ് തിവാരിയുടെ കൊലപാതകം.
उत्तर प्रदेश सरकार अपराध रोक पाने में पूरी तरह फेल है। pic.twitter.com/lsD5aI2oWH
— Priyanka Gandhi Vadra (@priyankagandhi) October 20, 2019
ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകത്തിൽ ആറു പേർ ഇതുവരെ അറസ്റ്റിലായി. 2015-ൽ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറഞ്ഞത്. അതേസമയം കമലേഷ് തിവാരിയുടെ കുടുംബം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. കമലേഷ് തിവാരിയെ കൊലപ്പെടുത്തിയതില്‍ ഗൂഢാലോചന നടന്നുവെന്നും എന്‍ഐഎ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഭീകരത സൃഷ്ടിക്കുന്ന തെറ്റെന്നും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
Also read : തീര സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സായുധ സേനയെ രൂപീകരിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വെള്ളിയാഴ്ച്ച ലഖ്‌നൗവില്‍ ഖുര്‍ഷിദ് ബാഗിലെ വീട്ടിൽവച്ചാണ് കമലേഷ് തിവാരി കൊല്ലപ്പെട്ടത്. കാവി വസ്ത്രധാരികളായ പ്രതികള്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മിഠായി നൽകാനെന്ന വ്യാജേനയാണ് കമലേഷിന്റെ വീട്ടിലെത്തിയത്. വീടിനകത്ത് പ്രവേശിച്ചതും മിഠായി പാത്രം തുറന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ തിവാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments