കോന്നി: സര്‍വ്വനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കുന്ന സമുദായ നേതാക്കളുടെ നിലപാട് ആത്മഹത്യാപരമെന്ന് ബിജെപി നേതാവ് സി കെ പത്മനാഭന് അഭിപ്രായപ്പെട്ടു. എന്‍ഡിഎ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്, മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെ സര്‍വ്വനാശം ആണ് വരുത്തിവെച്ചത്. ഇടതു വലതു മുന്നണികള്‍ക്ക് പിന്തുണ നല്കുന്ന സമുദായ നേതാക്കളുടെ ഇത്തരം നിലപാട് ആത്മഹത്യാപരമാണ്. ഈ തിരിച്ചറിവ് സമുദായ നേതാക്കള്‍ക്ക് ഉണ്ടാവണം.
സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ക്ക് പുറകെ നടന്ന് നിലയും വിലയും കളയാതെ ഇനിയെങ്കിലും സമുദായ സംഘടനാ നേതാക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഈ രണ്ടു രാഷ്ട്രീയപാര്‍ട്ടികളുടേയും പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സമുദായ അംഗങ്ങളുടെ താല്പര്യത്തിന് എതിരായ നിലപാടുകളാണ് പലപ്പോഴും സംഘടനാനേതാക്കള്‍ കൈക്കൊള്ളുന്നത്.
ഒരുകാലത്ത് രാമലക്ഷ്മണന്മാരെ പോലെ ഒരുമിച്ച് നടന്നിരുന്ന കേരളത്തിലെ രണ്ട് സമുദായനേതാക്കള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം ചെളിവാരി എറിയുകയും പഴിചാരുകയുമാണ്. സമുദായങ്ങളുടെ അത്തരം നിലപാടുകള്‍ സമുദായങ്ങളുടെ ശത്രുക്കളെ സഹായിക്കാന്‍ മാത്രമായി ഉപകരിക്കു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചിട്ടുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ബിജെപി കൈക്കൊള്ളാന്‍ സമുദായ നേതാക്കള്‍ തയ്യാറാകണം.
സമുദായാംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് ബിജെപിക്ക് പിന്തുണ നല്‍കുകയും താമര ചിഹ്നത്തില്‍ വോട്ട് നല്കാന് സമുദായ സംഘടനാ നേതാക്കള്‍ മുന്നോട്ടുവരികയും ആണ് വേണ്ടത്. നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎയ്ക്ക് കലവറയില്ലാത്ത പിന്തുണ നല്കാന് തയ്യാറാവണം സികെ പത്മനാഭന് പറഞ്ഞു.
Post Your Comments