Latest NewsNewsIndia

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയതിനു വനിതാ എംഎൽഎയോട് വിശദീകരണം ആവശ്യപ്പെട്ട് കോൺഗ്രസ്

ലക്നൗ: തന്റെ മണ്ഡലമായ റായ്‌ബേറിയിലെ തീര്‍പ്പുകല്‍പ്പിക്കാത്ത പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തിയ അദിതി സിംഗ് എംഎൽഎയോട് കോൺഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു. അദിതിയുടെ നടപടി തെറ്റാണെന്നാണ് കോൺഗ്രസിന്റെ വിമർശനം.

ALSO READ: ഉപതെരഞ്ഞെടുപ്പ്: വോട്ട് താമരയ്ക്ക്; നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ

അദിതി സ്വാർത്ഥയുള്ളവളാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. മറിച്ചായാൽ നടപടി സ്വീകരിക്കുമെന്നും വനിതാ എം എൽ എയെ ഭീഷണിപ്പെടുത്തി. എന്നാൽ പ്രത്യയശാസ്ത്രമില്ലാത്തവളാണ് അദിതിയെന്നും, അങ്ങനെയുള്ളവർക്ക് എവിടെ വേണമെങ്കിലും പോകാമെന്നുമാണ് കോൺഗ്രസ് നേതാവ് അജയ കുമാർ ലല്ലുവിന്റെ വാദം.

ALSO READ: ഇന്ത്യയിൽ ബിജെപിയെ തടയാൻ ശക്തിയുള്ള ഏക പാർട്ടി സിപിഎം; സ്വാതന്ത്യ്ര പോരാട്ടത്തിൽ ത്യാഗങ്ങൾ സഹിച്ചത് മുഴുവൻ തങ്ങളുടെ പാർട്ടി : സീതാറാം യെച്ചൂരി

യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാര്‍ട്ടി നിലപാട് ലംഘിച്ച് പങ്കെടുത്തതിന് അദിതി സിംഗിനെതിരെ ഒക്ടോബര്‍ അഞ്ചിന് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച സമ്മേളനത്തില്‍ അദിതി പങ്കെടുത്തതിന്റെ കാരണം രണ്ട് ദിവസത്തിനകം അറിയിക്കമെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ അദിതിയ്ക്ക് അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നത്. അതിനിടെയാണ് മുഖ്യമന്ത്രിയുമായി വീണ്ടും കൂടികാഴ്ച നടത്തിയത്. അതേസമയം, എല്ലാ വ്യാഴാഴ്ചകളിലും മുഖ്യമന്ത്രി ജനപ്രതിനിധികളെ കാണാറുണ്ടെന്നും അതിന്റെ ഭാഗമായുള്ള സന്ദര്‍ശനമായിരുന്നെന്നും അദിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button