ന്യൂഡൽഹി: വീർ സവർക്കർ ഇല്ലായിരുന്നെങ്കിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രമാകുമായിരുന്നില്ല. ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ALSO READ: നിർമ്മാണ നിയന്ത്രണം ഇനി ഇടുക്കിയിൽ 8 വില്ലേജുകളിൽ മാത്രം
വാരാണസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലേ നാമതിനെ കാണുമായിരുന്നുള്ളൂ. 1987-ലെ ‘യുദ്ധ’ത്തെ ‘ഒന്നാം സ്വാതന്ത്ര്യയുദ്ധം’ എന്നു വിളിച്ചത് സവർക്കറാണ്. അല്ലെങ്കിൽ നമ്മുടെ കുട്ടികൾ അതിനെ ലഹളയായേ മനസ്സിലാക്കുമായിരുന്നുള്ളൂ” -ഷാ പറഞ്ഞു.
ALSO READ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; വജ്ര വ്യാപാരി നീരവ് മോദിയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കുകീഴിൽ ഇന്ത്യ ലോകത്തിനുമുമ്പിൽ ബഹുമാനം വീണ്ടെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിനുകീഴിൽ ഇന്ത്യയോടുള്ള ആദരം വർധിച്ചു. നമ്മുടെ അഭിപ്രായം ലോകം ശ്രദ്ധിക്കുന്നു. അന്താരാഷ്ട്ര വികസനത്തെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോൾ ലോകം ശ്രദ്ധിക്കുന്നു” -ഷാ പറഞ്ഞു. “ആരെയും പഴിചാരാതെ ഇന്ത്യാചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടിൽ മാറ്റിയെഴുതേണ്ട ആവശ്യമുണ്ടെന്നാണ് എല്ലാവരോടുമുള്ള എന്റെ അഭ്യർഥന. നമ്മുടെ ചരിത്രമെഴുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എത്രകാലമാണ് നാം ബ്രിട്ടീഷുകാരെ പഴിക്കാൻ പോകുന്നത്? നാം ആരോടും തർക്കിക്കാൻ പോകുന്നില്ല. സത്യം മാത്രമെഴുതുന്നു. അത് കാലാതിവർത്തിയായിരിക്കും” -വേദിയിലും സദസ്സിലുമുണ്ടായിരുന്ന ചരിത്രകാരന്മാരോടായി ഷാ പറഞ്ഞു.
Post Your Comments