തിരുവനന്തപുരം: ഭക്ഷണത്തിൽ ഒച്ചിനെ കണ്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഹോട്ടലില്‍ പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ യുവതിക്ക് കടലക്കറിയിൽ നിന്നും ഒച്ചിനെ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ചെങ്കിലും കക്കയാണെന്നായിരുന്നു മറുപടി നൽകിയത്. സസ്യാഹാരം മാത്രം വിളമ്പുന്ന ഹോട്ടലിൽ കക്ക വന്നതെങ്ങനെയെന്ന ചോദ്യം വന്നതോടെ കള്ളത്തരം പൊളിയുകയായിരുന്നു.
പിന്നീട് പരിശോധനയില്‍ ഒച്ചു തന്നെയെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ അധികൃതരും നടത്തിയ പരിശോധനയില്‍ ഹോട്ടല്‍ തീര്‍ത്തും വൃത്തിഹീനമാണെന്നും ദിവസങ്ങള്‍ പഴകിയ തൈര് വരെ ഉപയോഗിക്കുന്നുണ്ടെന്നും കണ്ടെത്തി. തിരുവനന്തപുരം നഗരസഭ ഹോട്ടലിനെതിരെ കേസെടുത്തു.
Post Your Comments