കോട്ടയം : സംസ്ഥാനത്ത് ഏറ്റവും അപകടകരമായ അതിതീവ്ര മിന്നല്‍ ഉണ്ടാകുന്നത് ഈ പ്രദേശങ്ങളില്‍. അതിശക്തമായ ഇടിമിന്നലുള്ള പ്രദേശമായി കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖല. ഈരാറ്റുപേട്ടയ്ക്കു സമീപം ഇല്ലിക്കല്‍കല്ല്, വാഗമണ്‍, ഇലവീഴാപ്പൂഞ്ചിറ മലനിരകളിലെ തുറസ്സായ സ്ഥലങ്ങളിലാണ് ഏറ്റവും അപകടകരമായ രീതിയില്‍ മിന്നല്‍ ഉണ്ടാകുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 6000 അടിയിലേറെ ഉയരമുള്ള പ്രദേശമായതിനാലാണ് ഇവിടെ മിന്നല്‍ അപകട സാധ്യത കൂടുന്നത്.
വൈകിട്ട് 4 മുതല്‍ രാത്രി 10 വരെയാണ് അപകടകരമായ മിന്നല്‍. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍, മഴ പെയ്തു തുടങ്ങിയാലും ഒട്ടേറെ പേര്‍ കാഴ്ച കാണാനായി പുറത്തു നില്‍ക്കുന്നതും അപകടങ്ങള്‍ക്ക് ഇടയാക്കും. അപായസാധ്യത കണക്കിലെടുത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് 16 ഇടിമിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിച്ചു.
Post Your Comments