Latest NewsIndiaNews

വേ​ണ​മെ​ങ്കി​ല്‍ ഞങ്ങളുടെ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ: രാഹുൽ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ഉ​പ​ദേ​ശ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഗ്രാ​മീ​ണ ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ഗ​നി​ര​ക്ക് സെ​പ്റ്റം​ബ​ര്‍ പാ​ദ​ത്തി​ല്‍ ഏ​ഴു വ​ര്‍​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ല​യി​ലേ​ക്കു താ​ഴ്ന്നു എ​ന്ന നീ​ല്‍​സ​ണ്‍ റി​പ്പോ​ര്‍​ട്ടി​ന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി ഉപദേശവുമായി രംഗത്തെത്തിയത്. കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഈ ​പ്ര​ശ്ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​ര​മു​ണ്ടെ​ന്നും വേ​ണ​മെ​ങ്കി​ല്‍ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ള്‍ അ​തീ​വ ദു​രി​ത​ത്തി​ലാ​ണ്. സ​ര്‍​ക്കാ​രി​ന് എ​ന്തു ചെ​യ്യ​ണ​മെ​ന്നു യാ​തൊ​രു പി​ടി​യു​മി​ല്ല. പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള വ​ഴി​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യും ധ​ന​മ​ന്ത്രി​യും വേ​ണ​മെ​ങ്കി​ല്‍ ആ​ശ​യ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചോ​ളൂ എന്നായിരുന്നു ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി അറിയിച്ചത്.

Read also: മദ്യലഹരിയില്‍ യുവാക്കള്‍ അമിത വേഗതയില്‍ ഓടിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ച് തെറുപ്പിച്ച് പാഞ്ഞ് കയറിയത് ട്രാന്‍സ്‌ഫോമറിലേയ്ക്ക് : യുവാക്കളെ കൂടാതെ കാറില്‍ ഒരു യുവതിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button