കോന്നി: കോന്നി ഉപതിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്റെ വിജയം സുനിശ്ചിതമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും എം എല്‍ എ യുമായ ഒ രാജഗോപാല്‍.എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്റെ കോന്നി പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടനം അതുമ്പുംകുളം ജംങ്ഷനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോടിക്കണക്കിനായ വിശ്വാസിസമൂഹത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ചു പോരാടിയവനാണ് സുരേന്ദ്രനെന്നും, അതുകൊണ്ട് തന്നെ വിശ്വാസിസമൂഹവും അവരുടെ ധര്‍മ്മസമരത്തിന് പിന്തുണയേകിയ പൊതുസമൂഹവും സുരേന്ദ്രനെ തന്നെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു..
ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ കോന്നിയില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചുവെന്നും ഇനി ഭൂരിപക്ഷം എത്രയെന്നു മാത്രം അറിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോന്നി പഞ്ചായത്ത് പ്രസിഡന്റ് ശശാങ്കന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്മാന് കുരുവിള ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ആര് എസ് പി (യുണൈറ്റഡ് ) സംസ്ഥാന സെക്രട്ടറി ടി ഡി ബിന്റോ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി എ സൂരജ്, അഡ്വ. അരുണ്‍ പ്രകാശ്, ഗിരീഷ് തേവള്ളി തുടങ്ങിയവര്‍ സംസാരിച്ചു
Post Your Comments