NattuvarthaLatest NewsKeralaNews

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട : യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം : 15 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര താലൂക്ക് വെളളറട വില്ലേജിൽ നിരപ്പിൽ ദേശത്ത് കൂതാളി ശാന്തിഭവനിലെ ജിനോ (22) ആണ് കഴക്കൂട്ടം എക്സൈസിന്റെ പിടിയിലായത്. ടെക്നോപാർക്ക്-കഴക്കൂട്ടം പ്രദേശത്ത് ചെറുകിട കച്ചവടക്കാർക്ക് വിൽക്കാനായി എത്തിച്ച കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന ജിനോ എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് നേരിട്ട് വാങ്ങിയാണ് ഇയാൾ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചിരുന്നത്.

Also read : രാജസ്ഥാനില്‍ നിന്നും പാലക്കാടെത്തിച്ച് ഒട്ടകത്തെ കശാപ്പ് ചെയ്തു

കാട്ടാക്കട, അമരവിള എക്സൈസ് റേഞ്ചുകളിൽ മൂന്നു കഞ്ചാവ് കേസുകളിൽ ഇയാൾ പ്രതിയാണ്. കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ജിനോ വീണ്ടും കഞ്ചാവ് വിൽപന നടത്തുന്നതായി വിവരം ലഭിച്ചു. തുടർന്ന് എക്സൈസ് നടത്തിയ നിരീക്ഷണത്തിനൊടുവിൽ ജിനോ വലയിലാവുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button