Latest NewsIndia

അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ സി.പി.ഐ.എം കേന്ദ്ര കമ്മറ്റിയംഗത്തിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

.ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ് ആരോപണ വിധേയനായത്.

അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗത്തിന്റെ മുൻ‌കൂർ ജാമ്യഅപേക്ഷ തള്ളി ത്രിപുര സെഷന്‍സ് കോടതി.ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ് ആരോപണ വിധേയനായത്. ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാദല്‍ ചൗധരി.

അസം പൗരത്വ ര​ജി​സ്റ്റ​ര്‍ കോ ഓര്‍ഡിനേറ്ററെ ഉടൻ സ്ഥലം മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശം

ഈ കേസില്‍ പി.ഡബ്ലു.ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ ചൗധരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടി അഴിമതി നടന്നുവെന്നും മൂന്നുപേരും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാദല്‍ ചൗധരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button