അസാമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ ഉടന്‍ സ്ഥലംമാറ്റണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.പ്രതീക് ഹജേല 1995 ആസാം- മേഘാലയ കേഡര്‍ ഐഎഎസ് ഓഫീസറാണ്. ഹജേലയുടെ മേല്‍നോട്ടത്തിലാണ് അന്തിമ പൗരത്വ പട്ടിക പുറത്തിറക്കിയത്. അന്തിമ പട്ടികയില്‍ നിന്നും 19 ലക്ഷം പേര് പുറത്തായിരുന്നു.
വാദ്രയുടെ ഭൂമി ഇടപാട്: നിര്‍ണ്ണായക രേഖകള്‍ ഐടി വകുപ്പ് കണ്ടെടുത്തു
ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി.പ്രതീക് ഹജേലയെ പെട്ടെന്ന് സ്ഥലംമാറ്റാന്‍ എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ ചോദ്യത്തിന് എന്തെങ്കിലും കാരണമില്ലാതെ സ്ഥലംമാറ്റങ്ങള്‍ നടക്കാറില്ലേ എന്നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി പ്രതികരിച്ചത്.
Post Your Comments