Latest NewsKeralaNews

ജിയോയെ വെല്ലാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖലയുമായി എയർടെൽ

തിരുവനന്തപുരം: ജിയോയെ വെല്ലാൻ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഐഎഫ്സി) ശൃംഖലയുമായി എയർടെൽ എത്തുന്നു. കോട്ടയം, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിലൂടെ 462 കിലോമീറ്റർ നീളത്തിൽ പുതിയ കേബിൾ ശൃംഖല സ്ഥാപിക്കാൻ എയർടെലിന് സർക്കാർ അനുമതി നൽകി. മഴ കഴിയുന്നതോടെ കേബിളിന്റെ ജോലികൾ ആരംഭിക്കും. ബ്രോഡ്ബാൻഡ്, 5ജി സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എയർടെൽ ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. കിലോമീറ്ററിന് 75000 രൂപ വീതമാണ് കേബിൾ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാർ എയർടെലിൽ നിന്ന് ഈടാക്കുക. ഇതിന് പുറമെ മീറ്ററിന് 50 രൂപ നിരക്കിൽ ബാങ്ക് ഗ്യാരന്റിയും നൽകേണ്ടി വരും. ദേശീയപാതകളിൽ റോഡിന്റെ അരികിലൂടെ വേണം കേബിൾ ചാലെടുക്കാൻ. മഴക്കാലത്ത് കുഴിക്കുന്നതിന് നിരോധനമുണ്ട്.

Read also: വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത് : രണ്ടുപേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button