Latest NewsIndia

വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ഞെട്ടിക്കുന്നത് : രണ്ടുപേർ അറസ്റ്റിൽ

കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

ബെംഗളൂരു: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.അയ്യപ്പ ദൊരെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഉടമസ്ഥരായ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കം.ചാന്‍സലര്‍ സുധീര്‍ അങ്കൂറും ഓഫിസ് എക്‌സിക്യൂട്ടീവ് സൂരജ് സിങ്ങും അറസ്റ്റിലായതോടെയാണ് സംഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ഒരു കോടി രൂപ ക്വട്ടേഷന്‍ നല്‍കിയാണ് ചാന്‍സലറും ഓഫിസ് എക്‌സിക്യൂട്ടീവും ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ജയിലിൽ യൂ​ണി. കോ​ള​ജി​ലെ കു​ത്തു​കേ​സ് പ്ര​തി​ നസീമിൽ നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി

സര്‍വകലാശാലയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സഹോദരന്‍ മധുകര്‍ അങ്കൂറുമായി ചാന്‍സലര്‍ സുധീര്‍ തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്.തര്‍ക്കത്തില്‍ ഈയിടെ മധുകറിന് അനുകൂലമായി വിധി വന്നു. ഇതെ തുടര്‍ന്നാണ് അദ്ദേഹത്തെയും അടുത്ത സുഹൃത്ത് അയ്യപ്പ ദൊരെയെയുംകൊലപ്പെടുത്താന്‍ ഗൂഢാലോചന ആരംഭിച്ചത്. 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ സര്‍വകലാശാലയില്‍ ഓഫിസ് എക്‌സിക്യൂട്ടീവായി സുധീര്‍ നിയമിച്ചത്.

സുധീറിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു. നഗരത്തിലെ ഒരു ക്രിമിനല്‍ അഭിഭാഷകനില്‍ നിന്ന് നിയമോപദേശവും തേടി.ബുധനാഴ്ച പുലര്‍ച്ചെയാണ് ഡോ. അയ്യപ്പ ദൊരെയെ ബെംഗളൂരുവിലെ ഒരു ഗ്രൗണ്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 17 വെട്ടായിരുന്നു ശരീരത്തില്‍ ഉണ്ടായിരുന്നത്. മലയാളത്തിലെ ചില മാധ്യമങ്ങൾ യദിയൂരപ്പയെ സംശയ നിഴലിൽ നിർത്തി വാർത്തകൾ കൊടുത്തിരുന്നു. യദിയൂരപ്പയ്‌ക്കെതിരെ പരാതി നൽകിവൈസ് ചാൻസലർ കൊല്ലപ്പെട്ടു എന്ന തലക്കെട്ടിലായിരുന്നു വാർത്തകൾ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button