നിര്‍മ്മാതാവ് ജോബി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി നടന്‍ ഷെയ്ന്‍ നിഗം. അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ നിര്‍മ്മാതാവായ ജോബി ജോര്‍ജ് തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന ഷെയ്ന്‍ നിഗത്തിന്റെ ആരോപണത്തിനെതിരേ ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിനു മറുപടിയുമായാണ് ഷെയ്ന്‍ രംഗത്തെത്തിയത്. ‘ജോബി ജോര്‍ജിന്റെ പത്രസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് പത്രസമ്മേളനത്തിനുള്ള ഒരു മറുപടിയല്ല. അതിലുള്ള ഒരു വാചകത്തിനുള്ള മറുപടി മാത്രമാണ്. പിന്നെ ആ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്ന നല്ലവരായ ജനങ്ങളോടുമുള്ള ചെറിയൊരു മറുപടിയാണ്, വെല്ലുവിളിയല്ല ട്ടോ. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കില്‍, എന്റെ റബ്ബ് ഉണ്ടെങ്കില്‍ ഞാന്‍ ഇനി മറുപടി തരുന്നില്ല. റബ്ബ് തന്നോളും.’ എന്നാണ് ഷെയ്ന്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ആയിരുന്നു ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം.
https://www.instagram.com/p/B3vl_ZjJMOL/?utm_source=ig_embed&utm_campaign=dlfix
അതേസമയം ഷെയ്ന്‍ പറയുന്നതുപോലെ വധഭീഷണി മുഴക്കിയിട്ടില്ലെന്നും ഷെയ്ന്‍ ഷൂട്ടിംഗുമായി സഹകരിച്ചില്ലെന്നുമാണ് ജോബി ആരോപിച്ചത്. ‘താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമേ താടിയും മുടിയും വെട്ടാവൂ എന്ന് ഷെയ്നുമായി കരാര്‍ ഉണ്ടായിരുന്നൂ. പറഞ്ഞ സമയത്തൊന്നും ഷെയ്ന്‍ ഷൂട്ടിംഗുമായി സഹകരിച്ചില്ല. 16 ദിവസം അഭിനയിച്ചപ്പോള്‍ തന്നെ 30 ലക്ഷം രൂപ പ്രതിഫലമായി നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നതെന്നുമാണ് ജോബി ജോര്‍ജ് ആരോപിച്ചത്.
Post Your Comments