വിറ്റമിന്‍ ഇ ഗുളികകള്‍ കഴിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. എന്നാല്‍ വെറുതെ കഴിക്കുക മാത്രമല്ല, വേറെയും നിരവധി ഉപയോഗങ്ങളുണ്ട് ഈ ഗുളുകകള്‍ കൊണ്ട്.
1. തൊലിയിലെ ചുളിവുകള്‍ അകറ്റാന്‍
3 വിറ്റമിന്‍ ഇ ഗുളികകള്‍ പൊട്ടിച്ച് പാത്രത്തില്‍ ഇടുക. ഇതിലേക്ക് ഒലിവ് ഓയില്‍ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. ഇത് ചുളിഞ്ഞ ഭാഗത്ത് തേക്കുക. 3, 4 ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ പ്രകടമായ വ്യത്യാസം തിരിച്ചറിയും.
2. പാടുകള്‍
സ്ട്രെച്ച് മാര്‍ക്ക്, ഏജ് മാര്‍ക്ക് തുടങ്ങി എന്തും മാറ്റാന്‍ ഈ കുഞ്ഞന്‍ ഗുളികകള്‍ ധാരാളം. വിറ്റമിന്‍ ക്യാപ്സ്യൂളുകള്‍ പൊട്ടിച്ച് അകത്തെ ദ്രാവകം നേരിട്ട് പാടുകളുടെ മീതെ രാത്രി തേച്ച് പിടിപ്പിക്കുക. രാവിലെ എഴുനേല്‍ക്കുമ്പോള്‍ കഴുകി കളയുക.
3. കൈ കാല്‍ മുട്ടുകളിലെ വരള്‍ച്ച
രാത്രി കിടക്കുന്നതിന് മുമ്പ് വിറ്റമിന്‍ ഇ ഗുളിക പൊട്ടിച്ച് അകത്തെ ദ്രാവകം കൈ-കാല്‍ മുട്ടുകളില്‍ തേച്ച് പിടിപ്പിക്കുക. ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ വ്യത്യാസം അറിയും.
4. ചുണ്ടുകള്‍ മൃദുവാകാന്‍
ലിപ് ബാമില്‍ അല്‍പ്പം വിറ്റമിന്‍ ഇ ഗുളികകള്‍ പൊട്ടിച്ച് ചേര്‍ക്കുക. എന്നിട്ട് ദിവസത്തില്‍ 3-4 മണിക്കൂര്‍ കൂടുമ്പോള്‍ ചുണ്ടില്‍ ലിപ് ബാം പുരട്ടുക. ചുണ്ടുകള്‍ വരളുന്നതിന് ഉത്തമ പരിഹാരമാണ് ഇത്.
Post Your Comments