കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നൈഹതി മുനിസിപ്പാലിറ്റി ഭരണം വിശ്വാസ വോട്ടെടുപ്പിലൂടെ ബി.ജെ.പിയിൽ നിന്ന് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് തിരിച്ചുപിടിച്ചു.
നോർത്ത് 24 പർഗാനാസ് ജില്ലയിലുള്ള 31 അംഗ മുനിസിപ്പാലിറ്റിയിൽ 24-0 നാണ് തൃണമൂല്‍ വിജയം നേടിയത്.
ബാക്കിയുള്ള ഏഴ് കൗൺസിലർമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളിൽ 18 എണ്ണവും ബിജെപി നേടിയപ്പോൾ, മുനിസിപ്പാലിറ്റിയിലെ 31 കൗൺസിലർമാരിൽ, വൈസ് ചെയർമാൻ ഉൾപ്പെടെ 18 പേരും ബിജെപിയിലേക്ക് മാറിയിരുന്നു. ഇത് ബി.ജെ.പിയ്ക്ക് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം നല്‍കി.
എന്നാല്‍ രണ്ട് മാസത്തിന് ശേഷം 10 പേര്‍ തൃണമൂലില്‍ തിരികെ ചേര്‍ന്നു. തോക്കുചൂണ്ടിയാണ് ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കിയതെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ ബി.ജെ.പി ഇത് നിഷേധിച്ചു. വർ തിരിച്ചെത്തിയതിനെത്തുടർന്ന് മുനിസിപ്പൽ ബോഡിയിൽ ടിഎംസിയുടെ ശക്തി 23 ആയി ഉയർന്നു. പിന്നീട് ഒരു കൗൺസിലർ കൂടി ഭരണകക്ഷിയില്‍ ചേര്‍ന്നതോടെ തൃണമൂല്‍ അംഗസംഖ്യ 24 ആയി.
Post Your Comments