ഭുനേശ്വര്‍: റെസ്‌റ്റോറന്റില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന നിങ്ങള്‍ക്ക് മുന്നിലേക്ക് ഭക്ഷണം കൊണ്ടുവരുന്നത് രണ്ട് യന്ത്ര കൈകള്‍ ആണെങ്കിലോ. ആദ്യം ഒന്ന് ഞെട്ടും. പിന്നെ അത് അമ്പരപ്പിലേക്കും കൗതുകത്തിലേക്കുമൊക്കെ വഴിമാറും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നതും അത്തരം ഒരു വീഡിയോയാണ്.
ഒഡില്‍യിലെ ഭുനേശ്വറിലെ റോബോ ഷെഫ് റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനായി എത്തുന്നവര്‍ ആദ്യമൊന്ന് ഞെട്ടും. കാരണം ഇവിടെ ഭക്ഷണവിതരണത്തിലായി എത്തുന്നത് മനുഷ്യരല്ല. പകരം ചമ്പ, ചമേലി എന്നീ പേരുകളുള്ള രണ്ട് റോബോര്‍ട്ടുകളാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
#WATCH: Robo Chef, a first of its kind restaurant in Bhubaneswar, has robots to serve food to the customers. The restaurant currently has two robots. #Odisha pic.twitter.com/OHfdjDlybM
— ANI (@ANI) October 16, 2019
കഴിഞ്ഞ ദിവസമായിരുന്നു റെസ്‌റ്റോറന്റില്‍ റോബോര്‍ട്ടുകളെ ഉപയോഗിച്ചുള്ള ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തത്. ഭക്ഷണം വിതരണം ചെയ്ത് ഒന്നും മിണ്ടാതെ ഇവ തിരികെ പോകുമെന്ന് പ്രതീക്ഷിക്കേണ്ട. ‘നിങ്ങള്‍ സന്തോഷവാനായോ’ എന്നൊരു ചോദ്യവും റോബോര്‍ട്ടുകളുടെ ഭാഗത്തു നിന്നും ഉണ്ടാകും.
‘ചമ്പയെന്നും ചമേലിയെന്നുമാണ് റോബോര്‍ട്ടുകളെ ഞങ്ങള്‍ വിളിക്കുന്നത്. ഇവര്‍ ഇന്ത്യന്‍ നിര്‍മ്മിത റോബോര്‍ട്ടുകളാണ്. ഒഡീഷ ഉള്‍പ്പെടെയുള്ള ഭാഷയില്‍ സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനും ഇവയ്ക്ക് കഴിയും റെസ്റ്റോറന്റ് ഉടമ ബാഷ പറയുന്നു.
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ പല ഹോട്ടലുകളിലും ഇപ്പോള്‍ ഭക്ഷണ വിതരണത്തിന് റോബോര്‍ട്ടുകള്‍ എത്തുന്നുണ്ടെങ്കിലും ചമ്പയും ചമേലിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.
Post Your Comments