KeralaLatest NewsNews

ഫ്ലെക്സ് നിരോധിക്കാനുള്ള തീരുമാനം; സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫ്ലെക്സ് നിരോധിച്ച സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ ചർച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്തണമെന്നും  ഫ്ലെക്സ് നിരോധിക്കണമെന്നു കോടതി പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വെറുതേ പറയുന്നതാണ്. റീ സൈക്ലിങ് സംവിധാനം ഒരുക്കണമെന്നാണ് കോടതി പറഞ്ഞത്. ഇത് സ്ഥാപിക്കാൻ തയാറാണെന്ന് ഈ മേഖലയിലെ സംഘടനാനേതാക്കൾ അറിയിച്ചിട്ടുണ്ട്. അവർക്ക് അത് സ്ഥാപിക്കാൻ അവസരം ഒരുക്കണം. സർക്കാരും സ്വന്തം ചെലവിൽ റീസൈക്ലിങ് യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ചെന്നിത്തല പറയുകയുണ്ടായി.

Read also: അയോധ്യ കേസിൽ അസാധാരണ സംഭവങ്ങൾ, ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാരുടെ അടിയന്തിര യോഗം ഇന്ന് ചേരും

ആയിരങ്ങളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന നടപടി ശരിയാണോയെന്നു പരിശോധിക്കണം. കെഎസ്എഫ്ഇ, കെഎഫ്സി എന്നിവയിലൂടെ ഇതിനായി വായ്പ നൽകണം. ഇവരെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നപരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button