ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ ഘടനാപരമായ മാറ്റം . കഴിഞ്ഞ മാസത്തെ പെട്രോള്‍ വില്‍പ്പന 2018 സെപ്റ്റംബറിലേക്കാള്‍ 6.2 ശതമാനം വര്‍ധിച്ചപ്പോള്‍ പാചക വാതക വില്‍പ്പന ആറ് ശതമാനം വര്‍ധിച്ചു. എന്നാല്‍ ഡീസല്‍ ഉപഭോഗം 3.2 ശതമാനമായി കുറഞ്ഞു. എല്‍പിജി വില്‍പ്പന കുതിച്ചപ്പോള്‍ മണ്ണെണ്ണ ഉപയോഗം 38 ശതമാനം കുറഞ്ഞ് 1.7 ലക്ഷം ടണ്‍ ആയി.
രാജ്യത്തെ മൊത്തം ഇന്ധന ഉപയോഗം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 16.6 ലക്ഷം ടണ്‍ ആയിരുന്നത് ഇക്കുറി 16.01 ദശലക്ഷം ടണ്‍ ആയി.
നാഫ്ത ഉപയോഗം നാലിലൊന്ന് കുറഞ്ഞ് 8.4 ലക്ഷം ടണ്ണും ബിറ്റുമിന്‍ 7.3 ശതമാനം കുറഞ്ഞ് 3.43 ലക്ഷം ടണും ഫ്യുവല്‍ ഓയില്‍ 3.8 ശതമാനം കുറഞ്ഞ് 5.25 ലക്ഷം ടണ്ണുമായി. വിമാന ഇന്ധന വില്‍പ്പന 1.6 ശതമാനം കുറഞ്ഞ് 6.66 ലക്ഷം ടണ്‍ ആയിട്ടുണ്ട്
Post Your Comments