KeralaLatest NewsNews

സമുദായ സംഘടനകള്‍ വോട്ടഭ്യര്‍ത്ഥിക്കുന്നത് നിയമവിരുദ്ധം; ഇലക്ഷന്‍ കമ്മീഷനെ പിന്തുണച്ച് ഒ. രാജഗോപാല്‍

തിരുവനന്തപുരം: സമുദായ സംഘടനകള്‍ക്ക് ഒരു പാര്‍ട്ടിക്കുവേണ്ടിയും വോട്ടുചോദിക്കാന്‍ അവകാശമില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. സമുദായത്തിന്റെ പേരില്‍ വോട്ടഭ്യര്‍ത്ഥിക്കുന്ന വിഷയത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ചാണ് അദ്ദേഹം രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. ജാതി-മത സംഘടനകള്‍ ഏത് പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും ഒരു പാര്‍ട്ടിക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറയുന്നത് ന്യായമല്ലെന്നും എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, മുഴുവന്‍ മണ്ഡലങ്ങളിലും നിലപാട് എടുത്തിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

എന്‍എസ്എസ് വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സമുദായസംഘടനകള്‍ ഇന്നയാളുകള്‍ക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്നും എന്നാല്‍ വ്യക്തിപരമായി വോട്ട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതാക്കള്‍ എന്തു പറയുന്നു എന്നതല്ല, നിയമവശമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം ഒരു ബിജെപി എംഎല്‍എ കൂടി തനിക്കൊപ്പമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയും രാജഗോപാല്‍ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button