KeralaLatest NewsNews

കോലീബി സഖ്യം സത്യം; ആർ.ബാലശങ്കറിന്റെ വാദം ശുദ്ധ അസംബദ്ധമെന്ന് ഒ.രാജഗോപാൽ

കെ.മുരളീധരൻ നേമത്തു ശക്തനായ സ്ഥാനാർഥിയാണ്. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസ്–ലീഗ്–ബിജെപി (കോലീബി) സഖ്യമുണ്ടായിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ ഒ.രാജഗോപാൽ. വടക്കൻ കേരളത്തിലായിരുന്നു കൂടുതൽ. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളും. കോലീബി സഖ്യം മൂലം ബിജെപിക്ക് വോട്ടു വർധിപ്പിക്കാൻ കഴിഞ്ഞു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ ഗുണമുണ്ടായി.

Read Also: ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രി ജീവനക്കാരന്‍ കെട്ടിയിട്ട് പലതവണ പീഡിപ്പിച്ചു, സംഭവം സ്വകാര്യ ആശുപത്രിയില്‍

എന്നാൽ പൊതുശത്രുവിനെ തോൽപിക്കാനുള്ള അഡ്ജസ്റ്റ്മെന്റുകളിൽ തെറ്റില്ല. പ്രായോഗിക രാഷ്ട്രീയത്തിൽ ഇത്തരം ധാരണകൾ വേണ്ടിവരും. ഇത്തരം സഖ്യങ്ങളിലൂടെ വിശ്വാസ്യത നഷ്ടപ്പെടാൻ പാടില്ല. മറ്റൊരു പാർട്ടിയുടെ കൊള്ളരുതായ്മയ്ക്കു കൂട്ടുനിൽക്കരുതെന്നു മാത്രം. ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന ആർ.ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധമാണ്. ആരോ പറയുന്നത് അദ്ദേഹം ഏറ്റുപറയുകയാണ്. കെ.മുരളീധരൻ നേമത്തു ശക്തനായ സ്ഥാനാർഥിയാണ്. കരുണാകരന്റെ പാരമ്പര്യമുള്ള മുരളീധരന് ജനങ്ങളുടെ അംഗീകാരമുണ്ടെന്നും രാജഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button