കോന്നി: ശ്രീലങ്ക, ബംഗ്ളാദേശ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് ആളും അർഥവും നൽകുന്നത് കേരളത്തിലെ തീരപ്രദേശം കേന്ദ്രീകരിച്ചാണെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് ഇടതു വലതു സർക്കാരുകൾ പൂഴ്ത്തി വച്ചതായി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളം സമൂഹത്തിന്റെ വിവിധ തലങ്ങൾ തീവ്ര വാദികളുടെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതേപ്പറ്റി പരാതി ഉന്നയിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കുകയാണ് സംസ്ഥാന സർക്കാരുകൾ.
മലപ്പുറത്തെ ബാലൂർ മോഹനൻചന്ദ്രന്റെ കൊലപാതകം ജംഇയ്യത്തുൽ ഇസ്‌ലാമിയ തീവ്രവാദികളാണെന്നു കണ്ടെത്തിയത് കേരളത്തിന്റെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വർഷങ്ങൾക്കു മുൻപ് വാഹനാപകടത്തിൽ മരിച്ചു എന്ന് കരുതിയ ബി ജെ പി പ്രവർത്തകന്റെ മരണം തീവ്ര വാദ കൊലപാതകമാണെന്ന പുതിയ കണ്ടെത്തൽ ഉണ്ടായത് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണത്തിനിടയിലെ തീവ്ര വാദികളെ ചോദ്യം ചെയ്തപ്പോഴാണ്. അന്ന് ആ കേസ് അന്വേഷിക്കണമെന്ന് ഞങൾ നിരവധി തവണ ആവശ്യപ്പെട്ടു. അന്ന് ഇടതു വലതും പറഞ്ഞത് സാധാരണ സംഭവങ്ങളെ ബി ജെ പി മത വത്കരിക്കുകയാണെന്നാണ്. അതെ വിഷയമാണ് ഇന്ന് തീവ്രവാദ കൊലപാതകമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിനു സി പി എമ്മും, കോൺഗ്രസ്സും കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണം. സമാന സ്വഭാവമുള്ള നിരവധി സംഭവങ്ങൾ ഉണ്ട്. സംശയമുള്ള എല്ലാ സംഭവങ്ങളും എൻ ഐ എ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments