ഉത്തർപ്രദേശിലെ കോളേജുകളിലും സര്‍വകലാശാലകളിലും മൊബൈല്‍ ഫോണ്‍ ഉപയോഗം ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിരോധിച്ചു. സംസ്ഥാനത്തൊട്ടാകെയുളള സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാമ്പസിനുളളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ടുളള ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പുതിയ സര്‍ക്കുലര്‍ വ്യാഴാഴചയാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ എല്ലാ കോളേജുകളിലും സര്‍വകലാശാലകളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കുലര്‍ പുറത്തിരിക്കിയിരിക്കുന്നത്.
ധാരാളം വിദ്യാര്‍ത്ഥികളും അധ്യാപകരും തങ്ങളുടെ വിലയേറിയ കോളേജ് സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നതായി ഡയറക്ടറേറ്റ് നിരീക്ഷിച്ചു. ഇതിനു ശേഷമാണു ഇത്തരമൊരു സർക്കുലർ പുറത്തിറക്കിയത്. ഇതോടെ സര്‍വകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ കാമ്പസിനുളളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരാനോ , ഉപയോഗിക്കാനോ കഴിയില്ല.
അധ്യാപകര്‍ക്കും മൊബൈല്‍ ഉപയോഗ നിരോധനം ബാധകമാണ്.മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പടെയുളള ഔദ്യോഗിക യോഗങ്ങളില്‍ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നേരത്തെ തന്നെ നിരോധിച്ചിരുന്നു.
Post Your Comments