ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മുന്‍ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു.ഒക്ടോബര്‍ 24 വരെയാണ് ഇഡി കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണവും ,വെസ്റ്റേണ്‍ ടോയ്‌ലറ്റും, മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എസി വേണമെന്ന ആവശ്യത്തെ എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു.
ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്‌സിന്റെ വെടിവയ്പ്പ് , ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു
ചിദംബരത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും വീട്ടില്‍ നിന്നുളള ഭക്ഷണവും വെസ്റ്റേണ്‍ ടോയ്‌ലറ്റും അനുവദിക്കുമെന്നും കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ ചിദംബരം ഒരു മാസത്തിലേറെയായി കഴിഞ്ഞിരുന്ന തിഹാര്‍ ജയിലില്‍ നിന്ന് ഇറങ്ങി.ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ സെപ്റ്റംബര്‍ അഞ്ചിനാണ് ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചത്.
Post Your Comments