പാറക്കടവ്: മറുനാടന്‍തൊഴിലാളികളെ മലയാളം പലപ്പോഴും ചതിക്കാറുണ്ട്. ജോലിസ്ഥലത്തേക്കെത്താന്‍ ബസിലും ജീപ്പിലുമൊക്കെ പോകുന്ന ഇവര്‍ക്ക് ഭാഷ ഇടയ്ക്ക് ഒക്കെ പണി കൊടുക്കാറുമുണ്ട്. അത്തരത്തില്‍ ഒരു മറുനാടന്‍ തൊഴിലാളിയെ ഭാഷ ചതിച്ചത് നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയ്ക്ക് വഴിയൊരുക്കി. പാറക്കടവില്‍ താമസിക്കുന്ന യുവാവ് നാദാപുരത്തെ ജോലി സ്ഥലത്തേക്ക് പോകാന്‍ പാറക്കടവിലെ ജീപ്പ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ജീപ്പിന് അകത്ത് നല്ല തിരക്കായിരുന്നു. ഈ സ്ഥലത്ത് വാഹനസൗകര്യം കുറവായതിനാല്‍, അടുത്തവാഹനംവരെ കാത്തുനില്‍ക്കാന്‍ യുവാവ് തയ്യാറായതുമില്ല.
ജീപ്പില്‍ ഇരിക്കാന്‍ സ്ഥലമില്ലെന്ന് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവര്‍ മലയാളത്തില്‍ ഇയാളോട് ജീപ്പിന് പുറകില്‍ നിന്നോളാന്‍ പറഞ്ഞു. എന്നാല്‍ പറഞ്ഞതു പൂര്‍ണ്ണമായും മനസിലാകാതിരുന്ന യുവാവ് ഉടന്‍ ജീപ്പിന് മുകളില്‍ കയറി ഇരുന്നു. ജീപ്പിനുമുകളില്‍ കയറി ഇരിക്കാനാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ഈകാര്യം ഡ്രൈവര്‍ ശ്രദ്ധിച്ചതുമില്ല. യാത്രയിലുടനീളം നാട്ടുകാരും മറ്റ് യാത്രക്കാരും ജീപ്പിനെ കൗതുകപൂര്‍വം നോക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍ക്ക് കാര്യം പിടികിട്ടിയിരുന്നില്ല.
ഒടുവില്‍ സംഭവം മനസിലായത് വാഹനം നാദാപുരത്ത് എത്തിയപ്പോഴാണ്. പിന്നീട് യുവാവിനോട് കാര്യം തിരക്കിയപ്പോഴാണ് ഭാഷ ചതിച്ച കാര്യം മനസിലായത്. അതേസമയം യുവാവിന്റെ നാട്ടില്‍ ഇത്തരം യാത്രകള്‍ സര്‍വസാധാരണമായതിനാല്‍ യുവാവിന് ഇതില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല.
Post Your Comments