News

കുവൈറ്റില്‍ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് : വിദേശികള്‍ക്ക് അവസരം

കുവൈറ്റില്‍ നഴ്സിങ് റിക്രൂട്‌മെന്റ് സംഘടിപ്പിയ്ക്കാന്‍ തീരുമാനം. ഇതിനായി അനുമതി തേടി ആരോഗ്യമന്ത്രാലയം സിവില്‍ സര്‍വീസ് കമ്മീഷനെ സമീപിച്ചു. സ്വദേശി നഴ്സുമാരുടെ ലഭ്യതക്കുറവു പരിഗണിച്ചു വിദേശികളെ നിയമിക്കാന്‍ അനുവദിക്കണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം. ഇതോടെ നഴ്‌സിങ് മേഖലയില്‍ നല്ല അവസരങ്ങളാണ് വിദേശികളെ കാത്തിരിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തില്‍ പുതുതായി വരുന്ന ഒഴിവുകളില്‍ സ്വദേശി നഴ്സുമാര്‍ക്ക് മുന്‍ഗണന നല്‍കണമെനു സിവില്‍ സര്‍വീസ് കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കുവൈറ്റ് നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സെന്റര്‍, കുവൈറ്റ്് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് അലൈഡ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവരെ നിയമിക്കാനായിരുന്നു നിര്‍ദേശം. വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണവും കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, യോഗ്യരായ സ്വദേശി നഴ്‌സുമാരെ ലഭിക്കാത്തതിനാല്‍ സ്വദേശിവല്‍ക്കരണത്തില്‍ ഇളവ് നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ അഭ്യര്‍ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button