കൊച്ചി: വിഐപികളുടെ കാര്യം മാത്രം പരിഗണിച്ചാല്‍ മാത്രം സാധാരണ പൗരന്‍മാരേയും അവരുടെ ജീവന്‍ രക്ഷിക്കുന്നതിലും വ്യഗ്രത കാണിയ്ക്കണം : സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിഐപി സന്ദര്‍ശനവേളകളില്‍ റോഡുകള്‍ നന്നാക്കുന്നത് സംബന്ധിച്ചാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വിഐപികള്‍ വരുമ്പോള്‍ മാത്രം റോഡുകള്‍ ശരിയാക്കാന്‍ കാട്ടുന്ന വ്യഗ്രത സാധാരണ പൗരന്മാരുടെ ജീവന്‍രക്ഷിക്കുന്നതിലും വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
നെതര്‍ലന്‍ഡ്‌സ് രാജാവിന്റെ സന്ദര്‍ശനം പ്രമാണിച്ച് കൊച്ചിയിലെ റോഡുകള്‍ പലതും പെട്ടെന്ന് അറ്റകുറ്റപ്പണി ചെയ്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ പരിഹാസം. സിപി അജിത്ത് കുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കൊച്ചിയിലെ റോഡുകള്‍ക്കുണ്ടായ മാറ്റം ഹൈക്കോടതി പരാമര്‍ശിച്ചത്.
യഥാസമയം അറ്റകുറ്റപ്പണി നടത്തിയാല്‍ റോഡുകള്‍ പൂര്‍ണമായും തകരുന്നത് ഒഴിവാക്കാമെന്നും ഉദ്യോഗസ്ഥര്‍ യഥാസമയം ഇടപെട്ടാല്‍ കുഴികള്‍ അടക്കാനും അപകടങ്ങള്‍ തടയാനും കഴിയുമെന്നും ഹര്‍ജി പരിണഗിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.
Post Your Comments