Latest NewsIndia

ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ്‌സിന്റെ വെടിവയ്പ്പ് , ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സൈനികന്റെ വെടിയേറ്റ് ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപമുള്ള കക്മരിചാറിലെ നദീതീരത്തുവച്ചാണ് ജവാന് വെടിയേറ്റത്. മറ്റൊരു ബി.എസ്.എഫ് ജവാന് പരിക്കേറ്റിട്ടുമുണ്ട്.ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിങാണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ ബി.എസ്.എഫ് ജവാനെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

ബി.എസ്.എഫ് തലവന്‍ വി.കെ ജോഹ്രി ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്‌സ് തലവന്‍ മേജര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാമിനെ ഫോണില്‍ വിളിച്ച്‌ പ്രതിഷേധം അറിയിച്ചു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് മേജര്‍ ജനറല്‍ ഷഫീനുല്‍ ഇസ്ലാം ഉറപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്നത് ഇങ്ങനെ, വ്യാഴാഴ്ച രാവില മൂന്ന് ഇന്ത്യന്‍മീന്‍പിടിത്തക്കാര്‍ പദ്മ നദിയിലെ അതിര്‍ത്തി പ്രദേശത്ത് മീന്‍ പിടിക്കാനായി പോയിരുന്നു. ഇവരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്‌സ് തടവിലാക്കിയതായി ബി.എസ്.എഫിന് വിവരം ലഭിച്ചു. ഇവരില്‍ രണ്ടുപേരെ പിന്നീട് ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്‌സ് വിട്ടയച്ചു.

തുടര്‍ന്ന് ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്‌സുമായുള്ള ഫ്‌ളാഗ് മീറ്റിങിനായി ബി.എസ്.എഫ് സംഘം നദിയിലൂടെ അതിര്‍ത്തിക്ക് സമീപത്തേക്ക് പോയി. ഫ്‌ളാഗ് മീറ്റിങിനിടെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്‌സ് സംഘം ഇന്ത്യന്‍ മീന്‍പിടുത്തക്കാരനെ വിട്ടയക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ബി.എസ്.എഫ് സംഘത്തിന് നേരെ അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ വഷളാവുകയാണെന്ന് കണ്ട് ഫ്‌ളാഗ് മീറ്റിങ് അവാസാനിപ്പിച്ച്‌ മടങ്ങുവാന്‍ ശ്രമിച്ച ബി.എസ്.ഫ് സംഘത്തിന് നേരെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഫോഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button