KeralaLatest NewsIndia

സിനിമാനടിയെന്നു നടിച്ച് വ്യവസായിയെ വലയിലാക്കി ; പെണ്‍വാണിഭ സംഘങ്ങളുമായി പിടിയിലായ സീമയ്ക്ക് അടുത്ത ബന്ധം

സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

കൊച്ചി : യുവവ്യവസായിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് 45 ലക്ഷം രൂപ തട്ടിയെടുത്ത ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35) യ്ക്ക് പെൺവാണിഭ സംഘങ്ങളുമായി അടുത്ത ബന്ധമെന്ന് സൂചന. സിനിമാ നടിയാണ് താനെന്നു പരിചയപ്പെടുത്തിയാണ് ഇവർ യുവ വ്യവസായിയുമായി അടുത്തത്. ഒരു വര്‍ഷമായി സീമ വ്യവസായിയുമായി ഫെയ്‌സ്ബുക് ബന്ധം തുടരുകയായിരുന്നെന്നും പൊലീസ് പറയുന്നു. ഇവർക്ക് സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാര്‍ട്ടികളിലും സീമയ്ക്ക് ബന്ധമുള്ളതായി പറയുന്നു. വിശദമായ ചോദ്യം ചെയ്യലിനായി സീമയെയും ഒപ്പം അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിനെയും (ഷാനു-34) പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു. പല പേരുകള്‍ ഉപയോഗിച്ചായിരുന്നു പരിചയപ്പെടലും ചാറ്റിങ്ങും. ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങള്‍ ചിത്രീകരിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി സിഐ പി എ ഫൈസല്‍ അറിയിച്ചു.

‘മന്ത്രിയെ കള്ളൻ എന്ന് വിളിക്കേണ്ടിവരുന്നതിലും വലിയ ഗതികേടാണ് ഒരു കള്ളനെ മന്ത്രി എന്നു വിളിക്കുന്നത്’ ,ഇൻഡ്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സവർക്കറെ പോലെ ശിക്ഷിക്കപ്പെട്ട ഒരു നേതാവില്ല: തോമസ് ഐസക്കിനെ പൊളിച്ചടുക്കി യുവാവ്

തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് സൂചന. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ സീമയ്ക്ക് എതിരെയുണ്ട്. ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമയെന്നും പൊലീസ് അറിയിച്ചു. സീമയും കാമുകന്‍ ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനും 31) അറസ്റ്റിലായ വിവരം പുറത്തായതിന് പിന്നാലെ ഇവര്‍ ഒളിവിലാണ്. വ്യവസായിയുടെ പരാതിയില്‍ ഇന്നലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് സീമ വ്യവസായിയുമായി പരിചയപ്പെട്ടത്. പിന്നീട് കെണിയില്‍ കുടുക്കുകയായിരുന്നു. ഫേസ്ബുക്ക് ചാറ്റ് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. നാണക്കേട് ഭയന്ന് വ്യവസായി പണം നല്‍കി. എന്നാല്‍, വീണ്ടും ഭീഷണി തുടര്‍ന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. അതേസമയം, സീമയുമായി ചില രാഷ്ട്രീയ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. പരാതി പിന്‍വലിപ്പിക്കാന്‍ ചില യുവ രാഷ്ട്രീയ നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഇത് സീമയുടെ സംഘത്തിന്റെ രാഷ്ട്രീയ സ്വാധീനം തുറന്ന് കാട്ടുന്നതായാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button