തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ കേസിൽ ഒരു എസ് എഫ്‌ഐ നേതാവ് കൂടി കീഴടങ്ങി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് എസ് എഫ് ഐ നേതാവ് കീഴടങ്ങിയത്. കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലീസ് മുന്‍പാകെ കീഴടങ്ങിയത്.
ALSO READ: ഇടുക്കിയിൽ ഇനി നിര്‍മാണങ്ങള്‍ക്ക് പൂർണ്ണ നിയന്ത്രണം ഇല്ല; പുതിയ ഭേദഗതിയുമായി റവന്യു വകുപ്പ്
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അഖിലിനെ കുത്തിയ കേസിലെ ഒന്‍പതാം പ്രതിയാണ് ഹരീഷ്. കേസില്‍ ഇത് വരെ 18 പേരാണ് പോലീസ് പിടിയിലായിട്ടുള്ളത്. ഹരീഷ് കൂടി കീഴടങ്ങിയതോടെ കേസില്‍ ഇത് വരെ പിടിയിലായവരുടെ എണ്ണം 19ആയി. കേസില്‍ 20 പ്രതികളാണ് ഉള്ളത്.
രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ സംഭവത്തില്‍ ചൊവ്വാഴ്ചയും കീഴടങ്ങിയിരുന്നു. പൂന്തുറ സ്വദേശി മുഹമ്മദ് ഇബ്രാഹിം, പേയാട് സ്വദേശി നന്ദകിഷോര്‍ എന്നിവരാണ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അഖിലിനെ കുത്തിയ കേസില്‍ ഇബ്രാഹിം ഏഴാം പ്രതിയും നന്ദതിഷോര്‍ പതിനാറാം പ്രതിയുമാണ്.
Post Your Comments