KeralaLatest NewsNews

എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് തന്നെ വലിയ ശിക്ഷ ആണെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ; വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്ന് വിമർശനം ശക്തം

തൃശൂർ: വനിതാ കമ്മീഷൻ എൽഡിഎഫിന്റെ ഭാഗമാണെന്ന് വിമർശനം ശക്തമാകുന്നു. കമ്മീഷൻ പിരിച്ചു വിടണമെന്ന് കഴിഞ്ഞ ദിവസം രമ്യ ഹരിദാസ് എം പി പറഞ്ഞിരുന്നു. ഇതിനു വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ മറുപടിയാണ് ഇപ്പോൾ കൂടുതൽ വിവാദമായിരിക്കുന്നത്. എൽ ഡി എഫ് കൺവീനർ എ വിജയരാഘവനെ ശക്തമായി വിമർശിച്ചത് താനാണെന്നും അത് തന്നെ വലിയ ശിക്ഷയാണെന്നും ആയിരുന്നു വനിതാ കമ്മീഷൻ അദ്ധ്യക്ഷ എൻ സി ജോസഫൈന്റെ മറുപടി.

ALSO READ: ഇഷ്ടം പോലെ പോൺ കാണാം, പോണോഗ്രഫി വിലക്ക് നീക്കി ഈ രാജ്യം

യുവതിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഫിറോസ് കുന്നുംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എംപി രമ്യാ ഹരിദാസിന്റെ പ്രതികരണം. ഷാനി മോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച മന്ത്രി ജി സുധാകരനെതിരെ നടപടിയെടുക്കാൻ വനിതാ കമ്മീഷൻ തയ്യാറായില്ല. അതുപോലെ തനിക്കെതിരെ മോശം പരാമർശം നടത്തിയ എൽഡിഎഫ് കൺവീനറിനെതിരെയും കമ്മീഷൻ നടപടിയുണ്ടായില്ലെന്നും രമ്യ വിമർശിച്ചു.

ALSO READ: മനോരമ പത്രത്തിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍; പത്രം കത്തിക്കുന്ന വിശ്വാസികളുടെ വീഡിയോ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button