
കൊച്ചി : മാറ്റമില്ലാതെ സ്വർണ്ണ വില. ഒക്ടോബർ മാസത്തിലെ ഉയർന്ന നിരക്കിൽ തന്നെയാണ് ഇന്നും വ്യാപാരം. പവന് 28,840രൂപയിലും ഗ്രാമിന് 3,560 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നപ്പോൾ ചൊവ്വാഴ്ച്ച പവന് 280 രൂപയും , ഗ്രാമിന് 35 രൂപയുമാണ് വർദ്ധിച്ചത്. വന്‍ 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമായിരുന്നു മുന്‍ ദിവസങ്ങളിലെ വ്യാപാരം. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ പവന് 28,400 രൂപയിലും ഗ്രാമിന് 3,550 രൂപയിലുമായിരുന്നു വില. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ് 28,200 രൂപയിലും, ഗ്രാമിന് 3,525 രൂപയിലുമെത്തിയിരുന്നു.
Also read : ഇന്നത്തെ സ്വർണ്ണ വില : ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
ഒക്ടോബർ മാസത്തിലെ ആദ്യ നാല് ദിവസംകൊണ്ട് പവന് 680 രൂപയാണ് വർദ്ധിച്ചത്. ഒന്നാം തീയതി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിരുന്നു പവന് 27,520 രൂപയും, ഗ്രാമിന് 3440രൂപയുമായിരുന്നു വില. സെപ്റ്റംബര്‍ നാലിനു സ്വർണ വില റെക്കോർഡിൽ എത്തിയിരുന്നു. ഗ്രാമിന് 3,640ഉം, പവന് 29,120 രൂപയുമായിരുന്നു വില.
Post Your Comments