Latest NewsNewsSports

നെയ്മറിന് പരിക്ക്; പിഎസ്ജിയുടെ മത്സരത്തില്‍ കളിച്ചേക്കില്ല

പരിക്ക് പറ്റിയ ബ്രസീല്‍ താരം നെയ്മറിന് നാലാഴ്ച്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍. നൈജീരിയക്കെതിരെ നടന്ന മത്സരത്തിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. കളിക്കുന്നതിനിടെ കാല്‍ മസിലിന് വേദന അനുഭവപ്പെടുകയായിരുന്നു. ആകെ 12 മിനിറ്റ് മാത്രമാണ് താരം കളിച്ചത്. വേദന വന്നതോടെ താരം മത്സരം മതിയാക്കി കളം വിട്ടു. പിഎസ്ജിയുടെ മത്സരത്തില്‍ നെയ്‌മര്‍ കളിക്കില്ല. കഴിഞ്ഞ സീസണില്‍ പരിക്ക് പറ്റിയ നെയ്മര്‍ക്ക് കോപ്പ അമേരിക്ക മല്‍സരം കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

Read also: ഒരു സൈക്കോപാത്ത് ഏങ്ങനെയായിരിക്കും, ഏതെല്ലാം രീതിയിലാണ് ഇവര്‍ പെരുമാറുക … നമുക്കിടയിലും ഇത്തരക്കാര്‍ ഉണ്ടാകും ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button