KeralaLatest NewsNews

കൂടത്തായി കൊലപാതക പരമ്പര: ജോളി മനോരോഗിയാണോ? മനോരോഗ വിദഗ്ധന്‍ പറഞ്ഞത്

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിക്ക് മനോരോഗമില്ലെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ പി ജെ ജോണ്‍ വ്യക്തമാക്കി. ജോളിക്ക് നാളിതുവരെ മനോരോഗ ചികിത്സ നടത്തിയതായി ബന്ധുക്കളില്‍ നിന്നോ വീട്ടുകാരില്‍ നിന്നോ അറിയാന്‍ സാധിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങളില്‍ മനോരോഗിയെന്ന ആനുകൂല്യങ്ങള്‍ക്കോ സഹതാപത്തിനോ പോലും അവര്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതാനാകില്ല. അദ്ദേഹം പറഞ്ഞു.

ALSO READ: രാമജന്മഭൂമി ഭൂപടം വലിച്ചു കീറാമെന്ന് പറഞ്ഞതാര്? ഭൂപടം കീറിയതിനെ ന്യായീകരിച്ച് വഖഫ് ബോര്‍ഡ് അഭിഭാഷകന്‍

അതുപോലെ , മനോരോഗമുള്ളവര്‍ തെളിവുകള്‍ നശിപ്പിക്കാനോ കാര്യങ്ങള്‍ ഒളിപ്പിക്കാനോ ശ്രമിക്കാറില്ല. കൂടത്തായിയിലെ കൂട്ടമരണങ്ങള്‍ വ്യത്യസ്തമാണ്. നാടിനെ നടുക്കിയ ഈ ക്രൂരമായ കൊലപാതകങ്ങളെല്ലാം പിടിക്കപ്പെടുംവരെ ആത്മഹത്യകളും കുഴഞ്ഞുവീണ് മരണങ്ങളുമായിരുന്നു. കൊല്ലാനുപയോഗിച്ചതായി പൊലീസ് പറയുന്ന സയനൈഡ് ഒളിപ്പിച്ച നിലയിലായിരുന്നു.

ALSO READ: പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവന്റെ നടക്കാതെ പോയ ആഗ്രഹം സഫലമാക്കി; കശ്മീരിൽ വീരമൃത്യു വരിച്ച അഭിജിത്തിന് ജന്മനാടിന്റെ യാത്രാമൊഴി

കൊലപാതക രീതിയും, സ്വത്ത് തട്ടിയെടുക്കലും ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് താമസിക്കാനുള്ള ആഗ്രഹവുമുള്‍പ്പെടെ ഓരോ കൊലയ്ക്കും പ്രത്യേക ലക്ഷ്യവും ഉദ്ദേശവുമുണ്ടായിരുന്നതിനാല്‍ കൂടത്തായി കൂട്ടക്കൊലപാതകങ്ങളെ സീരിയല്‍ കൊലപാതകങ്ങളെന്ന നിലയില്‍ മാത്രം ചിത്തഭ്രമക്കൊലകളായി ചിത്രീകരിക്കാന്‍ കഴിയില്ല. കൃത്യം നടത്തിയത് അതീവ രഹസ്യമായിട്ടായിരുന്നെങ്കിലും സയനൈഡ് ശേഖരിക്കാനുള്‍പ്പെടെ ചിലരുടെ സഹായവും ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button