ന്യൂഡൽഹി: അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കുന്നതിനിടെ രാമജന്മഭൂമി ഭൂപടം വലിച്ചു കീറിയ സംഭവത്തില്‍ ന്യായീകരണവുമായി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍. ഞാന്‍ ഭൂപടം വലിച്ചെറിയാന്‍ ആഗ്രഹിച്ചപ്പോള്‍ ഇത് കീറിക്കളായാമെന്ന് ജസ്റ്റിസ് പറഞ്ഞു. അതിനാലാണ് ഭൂപടം കീറിയെറിഞ്ഞത്. രാജീവ് ധവാന്‍ പറഞ്ഞു. കേസില്‍ അവസാന ദിനം വാദം കേള്‍ക്കുന്നതിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
താന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത് അനുസരിക്കുകയായിരുന്നെന്നും ഇതില്‍ കോടതിയലക്ഷ്യമില്ലെന്നും രാജീവ് ധവാന്‍ പറഞ്ഞു. ഞാന്‍ ഭൂപടം വലിച്ചു കീറുന്നവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വൈറലാവുന്നതും ധവാന്‍ കോടതിക്ക് മുമ്പിൽ ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് നസീര്‍ പറഞ്ഞു. രാമജന്മഭൂമി എവിടെയന്ന് പറയുന്ന ഭൂപടം ഹിന്ദു മഹാസഭ കോടതിയില്‍ ഹാജരാക്കിയിരുന്നു. പുതിയതായി ഹാജരാക്കിയ രേഖയ്‌ക്കെതിരെ എതിര്‍പ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കില്‍ അത് കീറികളയൂ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടന്‍ രാജീവ് ധവാന്‍ ഭൂപടം കീറിക്കളയുകയായിരുന്നു.
ALSO READ: അപകട മരണം എന്ന് വിശ്വസിച്ച ബി ജെ പി നേതാവിന്റെ മരണം കൊലപാതകം; നിർണ്ണായക വിവരങ്ങൾ പുറത്ത്
ഇതോടെ രാജീവ് ധാവന്‍റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കോടതിയുടെ അന്തസ് തകര്‍ത്താല്‍ ഞങ്ങള്‍ ഇറങ്ങിപ്പോവുമെന്നും പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയായാല്‍ എങ്ങനെ മുന്നോട്ട് പോവുമെന്നും അദ്ദേഹം ചോദിച്ചു. കോടതിയുടെ സമയം പാഴാക്കരുതെന്നും ഇന്ന് 5 മണിക്ക് തന്നെ വാദം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നല്‍കി.
Post Your Comments